തിരുവനന്തപുരം: അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് സ്‌ഥിരീകരിച്ച് കായികമന്ത്രി വി അബ്‍ദുറഹിമാൻ. അടുത്ത വർഷമാണ് മൽസരം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ നടത്തും. ഒന്നരമാസത്തിനകം എഎഫ്എ അധികൃതർ എത്തുമെന്നും മന്ത്രി അറിയിച്ചു.
അടുത്തവർഷം നടക്കുന്ന മൽസരത്തിന്റെ തീയതിയും എഎഫ്എ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിലാകും മൽസരം നടക്കുക. മത്സരത്തിന്റെ മൊത്തം ചിലവും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മൽസരം പൂർണമായും സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലയണൽ മെസ്സി അടക്കമുള്ള ഇതിഹാസ താരങ്ങളാണ് കേരളത്തിൽ എത്തുന്നത്. എഎഫ്എ പ്രതിനിധികൾ കേരളത്തിലെത്തി മെസ്സി ഉൾപ്പടെ കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം എന്നാണ് റിപ്പോർട്. കൊച്ചിയിൽ മൽസരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ മന്ത്രി പ്രതികരിച്ചിട്ടില്ല.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ