തിരുവനന്തപുരം: സപ്ളൈകോ സിഎംഡി സ്‌ഥാനത്ത് നിന്ന് ശ്രീരാം വെങ്കിട്ടരാമനും ടൂറിസം ഡയറക്‌ടർ സ്‌ഥാനത്ത് നിന്ന് പിബി നൂഹിനും മാറ്റം. ശ്രീറാമിന് പകരം നൂഹിനെ സപ്ളൈകോ സിഎംഡിയാക്കി. ശ്രീറാമിന് പുതിയ നിയമനം നൽകിയിട്ടില്ല.
കെടിഡിസി എംഡിയും ആരോഗ്യ- കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയായ ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്‌ടർ. കെടിഡിസി എംഡി സ്‌ഥാനവും വഹിക്കും. എറണാകുളം ജില്ലാ വികസന കമ്മീഷണർ എംഎസ് മാധവിക്കുട്ടിയെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി.
ഫോർട്ട് കൊച്ചി സബ് കളക്‌ടർ കെ മീരയ്‌ക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല. കൊച്ചിൻ സ്‍മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ ഷാജി വി നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധിക ചുമതല നൽകി. അതേസമയം, വകുപ്പ് മാറ്റത്തിന്റെ കാരണം സർക്കാർ വ്യക്‌തമാക്കിയിട്ടില്ല.
Most Read| ‘നിർബന്ധിത ആർത്തവ അവധി വിപരീത ഗുണം ചെയ്യും’; ഹരജി തള്ളി സുപ്രീം കോടതി