തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. മേയ് എട്ടിന് ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. രാവിലെ 9.30 മുതൽ പരീക്ഷകൾ ആരംഭിക്കും.
ആകെ 3000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി ഒരുക്കുന്നത്. 2026 ഫെബ്രുവരി രണ്ടുമുതൽ 13 വരെ ഐടി പരീക്ഷയും, ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷയും നടക്കും. മൂല്യനിർണയം ഏപ്രിൽ ഏഴു മുതൽ 25 വരെ. ആകെ 4,75,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
മാർച്ച് ആറുമുതൽ എട്ടുവരെയാണ് പ്ളസ് ടു പരീക്ഷ. ഉച്ചയ്ക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് അഞ്ചുമുതൽ 27 വരെയാണ് പ്ളസ് വൺ പരീക്ഷ. രാവിലെ 9.30 മുതൽ പരീക്ഷകൾ ആരംഭിക്കും. വെള്ളിയാഴ്‌ചകളിൽ 9.15ന് ആരംഭിക്കും. ഏപ്രിൽ ആറിന് മൂല്യനിർണയം ആരംഭിച്ച് മേയ് 22ന് ഫലം പ്രഖ്യാപിക്കും. 2000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറിക്കായി ഒരുക്കുന്നത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































