തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് എതിരായുള്ള പ്രതിഷേധങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരു മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് ഇത്ര വലിയ വിഷയം ആണോയെന്നും മന്ത്രി ചോദിച്ചു.
ഇതിന് മുമ്പും എത്ര മന്ത്രിമാര്‍ ചോദ്യം ചെയ്യലിന് വിധേയമായിട്ടുണ്ട്; തലസ്ഥാനം കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ സങ്കുചിത രാഷ്ട്രീയം വച്ച് തെരുവില്‍ ഇറങ്ങുന്ന ആളുകള്‍ക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും കടകംപള്ളി ഓര്‍മ്മിപ്പിച്ചു.
Read also: ജലീലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; സംഘര്‍ഷം
മന്ത്രി കെ ടി ജലീലിനെതിരെ സംസ്ഥാന വ്യപകമായി പ്രതിഷേധം ശക്തമാവുകയാണ്. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയതിരുന്നു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തീരുമാനിച്ചത്.