മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വലിയ തോതിൽ കുറയുന്നതും വാക്സിനേഷൻ പ്രതീക്ഷയും വിപണിക്ക് കരുത്തേകി.
സെക്റ്ററൽ സൂചികകളുടെ പ്രതികരണം സമ്മിശ്രമാണ്. പതിവുപോലെ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. സിപ്ള, ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
Read Also: അർജന്റീനക്ക് വീണ്ടും സമനില കുരുക്ക്; തോൽവി അറിയാതെ ബ്രസീൽ







































