തെരുവിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്‌ക്കൾ. ബംഗാളിലെ നദിയ ജില്ലയിലെ നബദ്വീപ് നഗരത്തിലാണ് സംഭവം. പകൽ നാട്ടുകാർ കണ്ടിടത്തുനിന്നൊക്കെ ആട്ടപ്പായിച്ച തെരുവുനായ്‌ക്കളാണ്, ഒരു രാത്രി മുഴുവൻ നാടാകെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ തെരുവിൽ കിടന്ന കുഞ്ഞിന് സംരക്ഷണ വലയം തീർത്തത്.
റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്ക് പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മിനിറ്റുകൾ മാത്രം മുൻപ് പിറന്ന കുഞ്ഞായിരുന്നു അത്. നായ്‌ക്കൾ കുഞ്ഞിന് ചുറ്റും വലയം തീർത്തു. കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് കേട്ടതെന്ന് പരിസരവാസികൾ പറഞ്ഞു.
പ്രദേശവാസിയായ ശുക്ള മണ്ഡൽ എത്തിയപ്പോൾ നായ്‌ക്കൾ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. കുട്ടി ചികിൽസയിലാണ്. മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. മൃഗങ്ങൾക്ക് മനുഷ്യനോടുള്ള ബന്ധത്തിന്റെ വില വിളിച്ചിരുന്നതാണ് ഇത്തരം അപൂർവ സംഭവങ്ങൾ.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ





































