കോഴിക്കോട്: നഗരത്തിൽ പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. തുടർന്ന് 36 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് നഗരത്തിൽ ആക്രമണം ഉണ്ടായത്. വെള്ള നിറത്തിലുള്ള പേപ്പട്ടിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ വ്യക്‌തമാക്കി. പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ആളുകളെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നഗരത്തിൽ പേപ്പട്ടി ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുറത്തിറങ്ങുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് മേയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: ഇൻകം ടാക്‌സിൽ ജോലി വാഗ്‌ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത







































