ഇൻകം ടാക്‌സിൽ ജോലി വാഗ്‌ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തുന്ന സംഘം സജീവമെന്ന് ഇൻകം ടാക്‌സ്‌ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌ഥിതിഗതികൾ മാറിയിരിക്കുന്നതിനാൽ തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ആളുകളെ കബളിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് ഇൻകം ടാക്‌സ്‌ ഡിപ്പാർട്മെന്റ് പറയുന്നു.

ആദായനികുതി വകുപ്പിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ നിരവധി ആളുകൾക്ക് തട്ടിപ്പുകാർ ജോയിനിംഗ് ലെറ്റർ നൽകിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ആദായ നികുതി വകുപ്പിലെ ഗ്രൂപ്പ് ബിയിലെയും ഗ്രൂപ്പ് സിയിലെയും ജോലികൾക്ക് സ്‌റ്റാഫ്‌ സെലക്ഷൻ കമ്മിറ്റി (എസ്‌എസ്‌സി) മാത്രമാണ് വിജ്‌ഞാപനം പുറത്തിറക്കിയിട്ടുള്ളത്. പ്രസ്‌തുത വകുപ്പിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വ്യക്‌തമായ വിവരങ്ങൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

വഞ്ചനക്ക് ഇരയാകാൻ സാധ്യതയുള്ള അജ്‌ഞാത ലിങ്കുകളിൽ ക്ളിക്ക്‌ ചെയ്യരുത്. ജോലി വാഗ്‌ദാനം ചെയ്യുന്ന പലരും പണം കൈപറ്റിയതോടെ അതുമായി ഒളിച്ചോടുന്നത് പതിവാണ്. പരിചയമില്ലാത്ത ആളുകളുമായി ജോലി സംബന്ധമായ ഒരിടപാടുകളിലും ഏർപ്പെടരുത്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ cybercrime.gov.in എന്ന വെബ്‌സൈറ്റിൽ പരാതി രജിസ്‌റ്റർ ചെയ്യേണ്ടതാണെന്നും ഇൻകം ടാക്‌സ് അറിയിച്ചു.

Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE