കോഴിക്കോട് : ജില്ലയിലെ പയ്യാനക്കൽ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. റോഡിലും ഇടവഴിയിലും വീട്ടുവളപ്പിലും തെരുവ് നായകളുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സ്‌ഥിതിയാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ വീട്ടുമുറ്റത്ത് പോലും ഇറക്കാൻ സാധിക്കില്ലെന്നും പ്രദേശവാസികൾ ആരോപണം ഉന്നയിക്കുന്നുണ്ട്.
കാൽനട യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ ഇരുചക്ര വാഹന യാത്രികരെയും തെരുവ് നായകൾ വലിയ രീതിയിൽ ആക്രമിക്കാറുണ്ട്. ഇതിനോടകം തന്നെ നിരവധി ഇരുചക്ര വാഹന യാത്രക്കാർ നായകളുടെ ആക്രമണത്തെ തുടർന്ന് അപകടത്തിൽ പെട്ടിട്ടുണ്ട്. തെരുവ് നായകൾ കൂട്ടത്തോടെ വീട്ടുപടിക്കലിൽ വരെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ ഇവയുടെ ആക്രമണം ഭയന്നാണ് പുറത്തിറങ്ങുന്നത്.
ആളുകളെ ആക്രമിക്കുന്നത് പോലെ വളർത്തു മൃഗങ്ങൾക്കും തെരുവ് നായകൾ വലിയ ഭീഷണി സൃഷ്‌ടിക്കുന്നുണ്ട്. ഇവ കൂട്ടത്തോടെ എത്തി വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നത് വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരുവ് നായ ശല്യത്തിന് കൃത്യമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കോർപറേഷൻ അധികൃതരെ സമീപിച്ചു.
Read also : ഇരുട്ടടി തുടരുന്നു; പാചക വാതക വില വര്‍ധിപ്പിച്ചു





































