ന്യൂഡെൽഹി: പാചക വാതക വിലയിൽ വീണ്ടും വർധന. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലവര്‍ധനവിനെ കൂടാതെ പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റിനെ സാരമായി ബാധിക്കും.
Read also: കരിപ്പൂർ സ്വർണക്കടത്ത്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്