തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാളത്തെ വിഷുക്കണി ദർശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കും. വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ദേവസ്വം ബോർഡ് വ്യക്‌തമാക്കി.
ഒപ്പം തന്നെ ക്ഷേത്രങ്ങളിൽ നടക്കുന്ന ഉൽസവ പരിപാടികളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപന സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഉൽസവങ്ങൾക്ക് 200 പേർക്ക് മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി നൽകുക. കൂടാതെ ഉൽസവത്തോട് അനുബന്ധിച്ചും, അല്ലാതെയും ക്ഷേത്രങ്ങളിൽ നടത്താനിരുന്ന അന്നദാനങ്ങൾ ഒഴിവാക്കണമെന്നും ക്ഷേത്രങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
Read also : വാക്‌സിൻ ക്ഷാമമില്ല, വിതരണത്തിൽ പിടിപ്പുകേട്; സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രം







































