പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രക്ഷിതാവിനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തുടർന്ന് ശരീരത്തിലേക്ക് ബസ് കയറിയിറങ്ങുകയും ആയിരുന്നു.
കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥിനി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. തകർന്ന് കിടക്കുന്ന പാലക്കാട്- പൊള്ളാച്ചി പാതയിലാണ് ദാരുണ സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ വേഗത കുറച്ചതോടെ സ്‌കൂട്ടർ മറിയുകയായിരുന്നു. ഇതോടെ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെയെത്തിയ ബസ് ഇടിക്കുകയുമായിരുന്നു. കൊഴിഞ്ഞാമ്പാറ പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ച നഫീസത്ത് മിസ്രിയ.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ