പാലക്കാട്: എലപ്പുള്ളി പോക്കാന്തോട് സ്കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോക്കാന്തോട് സ്വദേശികളായ ശിവപ്രസാദ്-സജിത ദമ്പതികളുടെ മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിയാണ്.
കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയത്. രാവിലെ കുളിക്കാൻ കയറി തിരിച്ചു ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറിയുടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് വിശ്വജിത്തിനെ തൂങ്ങിയ നിലയിൽ കണ്ടത്. മറ്റു ദുരൂഹതകൾ ഇല്ലെന്നാണ് കസബ പോലീസ് നൽകുന്ന പ്രാഥമിക വിവരം. കുട്ടി മരിക്കാനിടയായ സാഹചര്യം വ്യക്തമല്ല. അന്വേഷണം തുടരുകയാണ്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ



































