പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു ഇവർ. രാവിലെ ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും ഡാമിൽ കുളിക്കാനിറങ്ങിയിരുന്നു. മൃതദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Most Read| ഭീകരാക്രമണം; പാക്കിസ്‌ഥാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം