വാഷിങ്ടൻ: ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ (ഐഎസ്എസ്) ബന്ധം വേർപ്പെടുത്തി. അൺ ഡോക്കിങ് പ്രക്രിയ പൂർത്തിയായതോടെ സുനിത ഉൾപ്പടെ നാല് യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു.
ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്‌ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. നാളെ പുലർച്ചെ 3.30ന് ഇവർ ഭൂമിയിൽ എത്തുമെന്നാണ് നിഗമനം. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്ന് നാസ അറിയിച്ചു.
നാളെ ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. വേഗം കുറച്ച് അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിക്കും. പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്‌ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടകം പതിക്കുക. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി.
പത്ത് ദിവസത്തെ ദൗത്യത്തിനായി 2014 ജൂൺ അഞ്ചിനാണ് സുനിതയും വിൽമോറും നിലയിലെത്തിയത്. ക്രൂ ഫ്‌ളൈറ്റിന്റെ ബോയിങ് സ്‌റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രോപ്പൽഷനിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ ഇവരുടെ ഭൂമിയിലേക്കുള്ള യാത്ര അനിശ്‌ചിതത്വത്തിലായി.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി