ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്‌ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബിൽ തീരുമാനം നീട്ടാൻ ഗവർണർക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്‌തമാക്കി. ഭരണഘടന അനുസരിച്ചു മൂന്ന് വ്യവസ്‌ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നൽകുക, അനുമതി നിഷേധിക്കുക, പ്രസിഡണ്ടിന്റെ അനുമതിക്കായി വിടുക എന്നിവയാണത്.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡണ്ടിന് അയക്കുകയും ചെയ്‌തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ജെബി പർദീവാല, ജസ്‌റ്റിസ് ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!