ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിൻമാറി. തനിക്ക് ചീഫ് ജസ്റ്റിസിനെ സ്കൂൾ കാലം മുതൽ അറിയാം. അത് ഈ കേസിനെ സംശയ നിഴലിൽ നിർത്തും. അതിനു താൻ ആഗ്രഹിക്കുന്നില്ലെന്നും സാൽവെ പറഞ്ഞു.
സുപ്രീം കോടതി കേസ് ഇന്ന് പരിഗണിക്കവെയാണ് ഹരീഷ് സാൽവെ നിലപാട് അറിയിച്ചത്. ഇതേത്തുടർന്ന്, സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് മറുപടി സമർപ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Solicitor General : I want my Chief Justice to have a decent farewell, not this abuse.
Dave : We are not abusing. We object to this statement.#SuoMoto #COVID19
— Live Law (@LiveLawIndia) April 23, 2021
ഇന്നലെയാണ്, കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ഡെൽഹി, കൊൽക്കത്ത, അലഹബാദ് തുടങ്ങി 10ൽ അധികം ഹൈക്കോടതികളിൽ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയും കേസ് എടുത്തത്.
Also Read: ഉത്തരവാദികൾ നിങ്ങൾ; കേന്ദ്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി






































