‘നിർബന്ധിത ആർത്തവ അവധി വിപരീത ഗുണം ചെയ്യും’; ഹരജി തള്ളി സുപ്രീം കോടതി

ഇത്തരം നിർബന്ധിത അവധി സ്‌ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി പറഞ്ഞു.

By Trainee Reporter, Malabar News
Supreme Court
Photo Courtesy: Live Law
Ajwa Travels

ന്യൂഡെൽഹി: വിപരീത ഗുണം ചെയ്യുമെന്ന നിരീക്ഷണത്തോടെ, സ്‌ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്‌ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി പറഞ്ഞു. ഇത് വിപരീത ഗുണം ചെയ്യും. കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി.

‘അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽ നിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്‌ത്രീകൾക്ക് ദോഷം ചെയ്യുന്നതാകും. ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. കോടതികൾക്ക് പരിശോധിക്കാനുള്ളതല്ല. ഇതിനായി ഹരജിക്കാരന് വേണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാം’- ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു.

വിവിധ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര-സംസ്‌ഥാന സർക്കാരുകളോട് ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE