‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്‌സ് ആപ്പിനോട് സുപ്രീം കോടതി

വാട്‌സ് ആപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ശാസന

By Senior Reporter, Malabar News
Supreme Court
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിനും മാതൃകമ്പനിയായ മെറ്റയ്‌ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

”നിങ്ങൾക്ക് നിങ്ങളുടെ ഭരണഘടന പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരൻമാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല”.- കേസ് പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ്‌ പ്രതികരിച്ചു.

വാട്‌സ് ആപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതി വിദേശ കമ്പനിയെ ശാസിച്ചത്. ഉപയോക്‌താക്കളുടെ ഡേറ്റ മേറ്റയുമായി പങ്കിടുന്നതിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213 കോടി രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത്‌ മെറ്റയും വാട്‌സ് ആപ്പും നൽകിയ ഹരജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി കമ്പനികളെ രൂക്ഷമായി വിമർശിച്ചത്.

Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE