തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സമര രംഗത്ത് സജീവമായിരുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്. പാർട്ടി പ്രവേശനം സംബന്ധിച്ച് സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ നേതൃത്വം അറിയിച്ചു. കമ്മ്യൂണിസ്‌റ്റ് ആയിട്ടല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നാണ് സുരേഷ് കീഴാറ്റൂരിന്റെ പ്രതികരണം.
ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള വയല്‍ക്കിളികള്‍ നടത്തി വരുന്ന സമരം ശ്രദ്ധിക്കപ്പെട്ടിരുന്നു. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നതെന്നും എന്ത് വിലകൊടുത്തും ബൈപ്പാസ് നിര്‍മാണം തടയുമെന്നും ആയിരുന്നു സുരേഷ് അന്ന് പറഞ്ഞത്.
അതിനിടെ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ ഇടത് സ്‌ഥാനാര്‍ഥിക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത മൽസരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സിപിഐഎം സ്‌ഥാനാര്‍ഥി പി വൽസലയാണ് ഇവിടെ വിജയിച്ചത്.
Read also: വനിതാ വെറ്ററിനറി ഡോക്‌ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്‌റ്റിൽ