വനിതാ വെറ്ററിനറി ഡോക്‌ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

തിരൂർ: വെട്ടം സർക്കാർ മൃഗാശുപത്രിയിലെ വനിതാ ഡോക്‌ടറെ അപമാനിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെട്ടം ചീർപ്പ് സ്വദേശിയായ യുവാവിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

ചൊവ്വാഴ്‌ച രാവിലെ ആശുപത്രിൽ വന്ന ഇയാളുടെ വളർത്തുനായയെ ഡോക്‌ടർ പരിശോധിക്കുകയും ചികിൽസ നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇതിൽ സംതൃപ്‌തനാവാതെ താൻ പറയുംവിധം നായയെ ചികിൽസിക്കാൻ ഇയാൾ ഡോക്‌ടറോട്‌ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച ഡോക്‌ടറെ യുവാവ് അസഭ്യം പറയുകയും ആളുകളുടെ മുന്നിൽവെച്ച് അപമാനിക്കുകയും ആയിരുന്നു. ഇതിനെ തുടർന്ന് ഡോക്‌ടർ തിരൂർ പോലീസിൽ പരാതി നൽകി. മുൻപും യുവാവിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി ഡോക്‌ടർ പോലീസിനോട് പറഞ്ഞു.

അതേസമയം, മൃഗാശുപത്രികളിൽ ഡോക്‌ടർമാർക്ക്‌ എതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവാവിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ. പിയു അബ്‌ദുൽ അസീസ് ആവശ്യപ്പെട്ടു.

Read also: മലപ്പുറത്ത് വാഹനാപകടം; ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE