വയനാട്: ജില്ലയിൽ മുതുമല വന്യജീവി സങ്കേതം ഉൾപ്പടെയുള്ള മേഖലകളിൽ വന്യജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഓവാലി, നാടുകാണി, ഗൂഡലൂർ, ദേവാല, ചേരമ്പാടി, ബിദർക്കാട് എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് തുടങ്ങിയത്. കാട്ടാന, കടുവ, പുള്ളിപ്പുലി, കരടി, മാൻ, നീലഗിരിതാറുകൾ, കാട്ടുപോത്ത്, മുയലുകൾ, കുരങ്ങുകൾ, വിവിധയിനം പക്ഷികൾ എന്നിവയുടെ സർവേയാണ് ആരംഭിച്ചത്.
4 വർഷം കൂടുമ്പോഴാണ് ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിൽ സർവേ നടത്തുന്നത്. 2018ലാണ് അവസാനമായി സർവേ നടത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് 5 വരെ വനപാലകർ ഈ ജോലിയിൽ പങ്കാളികളാകും. ഇവർക്ക് ഗൂഡല്ലൂർ ഡിവിഷണൽ റെയ്ഞ്ചർ കെ ഗണേശൻ, ആർ രാംകുമാർ എന്നിവർ പരിശീലനം നൽകി.
സർവേ ഒരാഴ്ച നീണ്ടുനിൽക്കും. ശേഷം മുതുമല കടുവാസങ്കേതം ഫീൽഡ് ഡയറക്ടർ ജെ വെങ്കിടേഷ് പ്രഭുവിന് വന്യജീവികളെക്കുറിച്ചുള്ള വിവരങ്ങൾ വകുപ്പ് നൽകുമെന്ന് ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷൻ റെയ്ഞ്ചർ കെ ഗണേശൻ വ്യക്തമാക്കി.
Read also: മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ ദൃശ്യം പുറത്തവന്നു; സുരക്ഷിതനും ആരോഗ്യവാനും







































