കണ്ണൂർ: ജില്ലയിലെ മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ. അഞ്ച് സർവേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയത്. ഗസ്‌റ്റ് ഹൗസിനും ഗേൾസ് സ്‌കൂളിനും ഇടയിലുള്ള സർവേ കല്ലുകൾ പിഴുതുമാറ്റിയത്. ആരാണ് പിഴുതുമാറ്റിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇതുകണ്ട വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. പഴയങ്ങാടി പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. 15 ദിവസം മുമ്പാണ് ഇവിടെ സർവേക്കല്ലുകൾ സ്‌ഥാപിച്ചത്. ഈ സമയത്ത് ശക്‌തമായ പ്രതിഷേധം ഉണ്ടാവുകയും, പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തിരുന്നു.
Most Read: പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി







































