ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന പ്രീ-പോൾ സർവേ ഫലങ്ങൾ തള്ളി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്‌ഥാനത്ത് ഭരണകക്ഷി തുടച്ചുനീക്കപ്പെടുമെന്ന് അഖിലേഷ് അവകാശപ്പെട്ടു.
“അവർക്ക് കിട്ടിയത് അവർ കാണിക്കട്ടെ. ഞങ്ങൾ ഭൂരിപക്ഷത്തോടെ വിജയിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ 300ലധികം സീറ്റുകളുമായി എസ്‌പിയുടെ നേതൃത്വത്തിലുള്ള സഖ്യം അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അഖിലേഷ് അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സർക്കാർ തുടര്‍ഭരണം നേടുമെന്നാണ് പുറത്തുവരുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ളിക് ടിവി സര്‍വേ സൂചിപ്പിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി 119 മുതല്‍ 134 സീറ്റുകള്‍ നേടും. ബിഎസ്‌പിക്ക് 7 മുതല്‍ 15 വരെ സീറ്റുകൾ ലഭിച്ചേക്കും. കോണ്‍ഗ്രസ് വലിയ ചലനങ്ങളുണ്ടാക്കാതെ 3 മുതല്‍ 8 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
Most Read: യുക്രൈന്‍ അധിനിവേശം; റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്