കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ച് രഹസ്യമൊഴി തേടിയത്.
ക്രൈം ബ്രാഞ്ചിന് രഹസ്യ മൊഴി നൽകരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സ്വപ്നയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം ജീവന് ഭീഷണിയുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടെന്നും സ്വപ്നാ സുരേഷ് കോടതിയിൽ ആവർത്തിച്ചു.
സ്വപ്നയ്ക്ക് കേന്ദ്ര സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. ഈ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് രഹസ്യമൊഴി ആവശ്യപ്പെടുന്നത്.
നിലവിൽ സ്വപ്നയ്ക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് രഹസ്യമൊഴി നൽകിയതെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാൽ എന്താവശ്യത്തിനാണ് മൊഴി ആവശ്യപ്പെടുന്നതെന്ന് ക്രൈം ബ്രാഞ്ചിനോട് ചോദിച്ച കോടതി അന്വേഷണ ഏജൻസിയായ ഇഡിക്ക് മൊഴി നൽകിയതാണെന്നും അതിനപ്പുറം മറ്റൊരു ഏജൻസിക്ക് മൊഴി നൽകുന്നതിനെ കുറിച്ച് കോടതി ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി.
Most Read: അഗ്നിപഥ് പ്രതിഷേധം; ബിജെപി എംഎൽഎക്ക് നേരെ ആക്രമണം






































