ഡമാസ്‌കസ് വളഞ്ഞ് വിമതസേന, ഹുംസയും പിടിച്ചെടുത്തു; പ്രസിഡണ്ട് രാജ്യം വിട്ടെന്ന് അഭ്യൂഹം

വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്‌ർ അൽ സോർ എന്നിവിടങ്ങൾ കൈയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തു.

By Senior Reporter, Malabar News
syria
(PIC: AP)
Ajwa Travels

ബെയ്‌റൂട്ട്: സിറിയൻ തലസ്‌ഥാനമായ ഡമാസ്‌കസ് വളഞ്ഞ് വിമതസേന. ഡമാസ്‌കസ് വളയുന്ന അന്തിമഘട്ടം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. ഡമാസ്‌കസിൽ നിന്ന് തങ്ങളിപ്പോൾ 50 കിലോമീറ്റർ മാത്രം അകലെയാണെന്നാണ് വിമതർ ഇന്നലെ അവകാശപ്പെട്ടത്.

അലപ്പോ, ഹമ പ്രവിശ്യകൾ പിടിച്ചെടുത്ത ശേഷം വിമതർ ഹുംസ് നഗരത്തിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഡമാസ്‌കസിലേക്ക് നീങ്ങാനൊരുങ്ങുന്നത്. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്‌ർ അൽ സോർ എന്നിവിടങ്ങൾ കൈയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തു. ക്വിനിയ്‌ത്ര, ദേറാ, സുഖേയ്‌ദ എന്നീ തെക്കൻ പ്രദേശങ്ങളും കൈയ്യടക്കി.

ഡമാസ്‌കസ്- ജോർദാൻ മുഖ്യ ഹൈവേയിലെ സനാമയിൽ പിടിച്ചെടുത്തതും വിമതമുന്നേറ്റത്തിന് ബലമേകിയിട്ടുണ്ട്. അതിനിടെ, സിറിയൻ പ്രസിഡണ്ട് ബഷാർ അൽ അസദ് രാജ്യം വിട്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, പ്രസിഡണ്ട് ഇത് നിഷേധിച്ചു. പ്രസിഡണ്ട് ഇപ്പോഴും ഡമാസ്‌കസിൽ തന്നെയുണ്ടെന്നും വിദേശ മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, സർക്കാർ അധീനതയിലുള്ള പ്രദേശങ്ങൾ ഒന്നൊന്നായി വിമതർ പിടിച്ചെടുക്കുന്നതിനിടയിൽ പ്രശ്‌നത്തെപ്പറ്റി ചർച്ച ചെയ്യാൻ അസദിനെ പിന്തുണയ്‌ക്കുന്ന ഇറാനും തുർക്കിയും റഷ്യയും ദോഹയിൽ ചർച്ച നടത്തി. വിമത സേനയെ നയിക്കുന്ന ഹയാത്ത് തഫ്‌രീർ അൽ ഷംസ് ഭീകരസംഘടനയാണെന്നും സിറിയൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ അവരെ അനുവദിക്കരുതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേയ് ലാവ്‌റോവ്‌ അഭിപ്രായപ്പെട്ടു.

അതിനിടെ, ഹുംസയിലേക്ക് മേൽനോട്ട സേനയെ അയച്ചിരുന്നതായി സിറിയൻ സർക്കാരിനെ പിന്തുണയ്‌ക്കുന്ന ഹിസ്ബുല്ല അറിയിച്ചിരുന്നു. ഹിസ്ബുല്ലയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി ലെബനൻ- സിറിയൻ അതിർത്തി മേഖലയിൽ ഇസ്രയേൽ വെള്ളിയാഴ്‌ച ആക്രമണം നടത്തിയിരുന്നു. ഡമാസ്‌കസിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ജർമാനയിൽ മുൻ പ്രസിഡണ്ടും ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ പിതാവുമായ ഹാഫിസ് അൽ അസദിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു.

ഏറ്റുമുട്ടൽ കനത്തതോടെ ആയിരകണക്കിന് കുടുംബങ്ങൾ ഹുംസയിൽ നിന്ന് പലായനം ചെയ്‌തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. പടിഞ്ഞാറൻ മേഖലയിലേക്ക് ജനം കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്ന് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൺ അറിയിച്ചു. രാജ്യത്ത് ഒരാഴ്‌ചക്കിടെ 2.80 ലക്ഷം പേർ അഭയാർഥികളായതായി യുഎൻ ലോക ഭക്ഷ്യ പദ്ധതി തലവൻ സമീർ അബ്‌ദുൽ ജാബിർ അറിയിച്ചു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE