മലപ്പുറം: കേരള സര്‍ക്കാറിന്റെ സംസ്ഥാന കര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കരിഞ്ചാപ്പാടി സ്വദേശി പി. സൈഫുള്ളയെ എസ്വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ആദരിച്ചു. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ അവാര്‍ഡ് ദാനം നടത്തി.
എസ്വൈഎസ് ജില്ലാ പ്രസിഡണ്ട് ഇകെ മുഹമ്മദ് കോയ സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, കരുവള്ളി അബ്ദുറഹീം, നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍, സിദ്ധീഖ് മുസ്ലിയാര് മക്കരപ്പറമ്പ്, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, മുജീബ് റഹ്മാൻ വടക്കേമണ്ണ എന്നിവര്‍ സംബന്ധിച്ചു.
Most Read: അയൽ രാജ്യങ്ങളും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി; ബിപ്ളബ് കുമാര്‍ ദേവ്







































