എസ്‌വൈഎസ്‍ ‘സംഘകൃഷിക്ക്’ തുടക്കം കുറിച്ചു

By Desk Reporter, Malabar News
SYS Kuruva Circle marks the beginning of 'Team Farming'
മലപ്പുറം ജില്ലയിലെ 'കുറുവ' വില്ലേജിലെ പഴമള്ളൂരില്‍ എസ്‌വൈഎസ്‍ സ്‌റ്റേറ്റ് സാമൂഹികം പ്രസിഡണ്ട് സ്വാദിഖ് സഖാഫി പെരിന്താറ്റിരി സംഘകൃഷി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ കുറുവ വില്ലേജിൽ സംഘകൃഷിക്ക് എസ്‌വൈഎസ്‍ തുടക്കം കുറിച്ചു. എസ്‌വൈഎസിന്റെ പോഷകഘടകമായ സാമൂഹികം ഡയറക്‌ടറേറ്റിന് കീഴില്‍ സംസ്‌ഥാന വ്യാപകമായി നടന്ന് വരുന്ന സാമൂഹിക ദൗത്യമാണ് സംഘകൃഷി.

കൃഷി ഒരു സംസ്‌കാരമായി തിരിച്ചു വരണമെന്നും നട്ട വൃക്ഷത്തൈകളുടെ പരിപാലനം മനുഷ്യന്റെ കടമയാണെന്നും പരിപാടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവേ എസ്‌വൈഎസ്‍ സ്‌റ്റേറ്റ് സാമൂഹികം പ്രസിഡണ്ട് സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു. ഓക്‌സിജന്റെ പ്രസക്‌തി വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ വീടുകളും ഹരിതാഭമാക്കണമെന്നും കാര്‍ഷിക സ്വയം പര്യാപ്‌തക്കായി അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കണമെന്നും ഇദ്ദേഹം ഓർമപ്പെടുത്തി.

എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ഫിനാന്‍സ് സെക്രട്ടറി അബ്‌ദുറഹീം മാസ്‌റ്റർ കരുവള്ളി, കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ സെക്രട്ടറി മുഹമ്മദ് സഖാഫി, എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ സെക്രട്ടറി സിദ്ദീഖ് മുസ്‌ലിയാര്‍, എസ്‌വൈഎസ്‍ സോണ്‍ സാമൂഹികം സെക്രട്ടറി ശിഹാബ് ചെറുകുളമ്പ്, എസ്‌വൈഎസ്‍ കുറുവ സര്‍ക്കിള്‍ പ്രസിഡണ്ട് സ്വാദിഖ് സഖാഫി ജനറല്‍ സെക്രട്ടറി അന്‍വര്‍ അഹ്‌സനി എന്നിവര്‍ സംഘകൃഷി ഉൽഘാടന പരിപാടിക്ക് നേതൃത്വം നല്‍കി.

Most Read: പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE