എസ്‌വൈഎസ്‌ സാന്ത്വനസദനം; ‘എന്റെ കൈനീട്ടം’ ജില്ലാതല ഉൽഘാടനം നിർവഹിച്ചു

By Desk Reporter, Malabar News
Santhwana Sadanam_Malabar News_2020 Dec 12
നിർമ്മാണം പുരോഗമിക്കുന്ന 'സാന്ത്വന സദനം' കെട്ടിടമാതൃക
Ajwa Travels

മലപ്പുറം: സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ്‌വൈഎസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന് ആവശ്യമായ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട ‘എന്റെ കൈനീട്ടം‘ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.

കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ഈ മാസം 22 ന് സർക്കിൾ കേന്ദ്രങ്ങളിലായി യൂണിറ്റ് ഭാരവാഹികൾക്ക് ‘യുത്ത് കോൾ’ സംഘടിപ്പിക്കും പരിപാടികൾക്ക് ജില്ല പ്രതിനിധികൾ നേതൃത്വം നൽകും.

Santhwana Sadhanam_Malabar News

‘എന്റെ കൈനീട്ടം’ ജില്ലാതല ഉൽഘാടനം കേരളമുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി നിർവഹിക്കുന്നു.

നവംബർ 26 ന് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ”എന്റെ കൈനീട്ടം’ കവർ വിതരണം നടക്കും. അവരവർക്ക് കഴിയുന്നതും മറ്റുള്ളവർ നൽകുന്നതുമായ സംഭാവനകൾ ഈ കവറിൽ നിക്ഷേപിക്കാം. ഈ കവറുകൾ ഡിസംബർ 6ന് ജില്ലയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ തിരികെ ഭാരവാഹികൾ ഏറ്റ് വാങ്ങും. പരിപാടിയിൽ പ്രാസ്‌ഥാനിക നേതാക്കൾ പങ്കെടുക്കും

പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി ജില്ലാ സാരഥികളുടെ നേതൃത്വത്തിൽ സോൺ എക്‌സിക്യുട്ടിവ് നടന്ന് വരുന്നു ഡിസംബര്‍ 20ന് മഞ്ചേരിയില്‍ വെച്ചാണ് സാന്ത്വന സദനം ഉൽഘാടനം നടക്കുന്നത്.

Most Read: ‘ലവ് ജിഹാദ്’ ബിജെപിയുടെ സൃഷ്‌ടി; ലക്ഷ്യം മതസൗഹാര്‍ദം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുകയെന്നും ഗെഹ്‌ലോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE