വെങ്ങാട്: പുതിയ മുന്നേറ്റങ്ങളുടെ കർമ്മ വഴികളും നേതൃ ഇടപെടലുകളുടെ വിശാലതയും എന്ന വിഷയത്തിൽ ചർച്ചയൊരുക്കിയ എസ്‌വൈഎസിന്റെ ’സ്‌റ്റെപ്പ് ലീഡേഴ്‌സ് ലോഞ്ച്’ നേതൃ ശിൽപശാല സമാപിച്ചു.
എസ്‌വൈഎസ് കൊളത്തൂർ സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരുപറമ്പ് അൻവാറുൽ മദീന കാമ്പസിൽ നടന്ന ശിൽപശാല സമസ്‌തയുടെ മലപ്പുറം ജില്ലാ സെക്രട്ടറി പി അലവി സഖാഫി കൊളത്തൂർ ഉൽഘാടനം ചെയ്‌തു. കർമ്മം, മുന്നേറ്റം, ആത്‌മാർഥത, ഗ്രൂപ്പ് ഡിസ്‌കഷൻ, ചിന്തനം സെഷനുകൾക്ക് യഥാക്രമം സയ്യിദ് മുർതള സഖാഫി, സികെ ശക്കീർ അരിമ്പ്ര, ഉമർ സഖാഫി മൂർക്കനാട്, പികെ മുഹമ്മദ് ശാഫി എന്നിവർ നേതൃത്വം നൽകി.
സയ്യിദ് ഹസൻ ജിഫ്രി, ശിഹാബുദ്ധീൻ അംജദി, എംപി ശരീഫ് സഖാഫി, നിറം കുഞ്ഞുമുഹമ്മദ്, സികെഎം മുസ്‌തഫ, ഫള്‌ലുൽ ആബിദ് സഖാഫി എന്നിവർ ശിൽപശാലയിൽ സംസാരിച്ചു. ക്യാംപ് അമീർ മുസ്ഥഫ അഹ്സനി ആമുഖവും ശൗക്കത്ത് റയ്യാൻ നഗർ നന്ദിയും പറഞ്ഞു.
Most Read: അറസ്‌റ്റിലായ ‘കാമ്പസ് ഫ്രണ്ട്’ ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും