Wed, Feb 25, 2026
22 C
Dubai
Home Tags 2021 Assembly Election LDF

Tag: 2021 Assembly Election LDF

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ്...

വാളയാർ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു; ധർമ്മടത്ത് ആർക്കും മൽസരിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ്. വാളയാർ പ്രശ്‌നത്തിൽ ഒരു മനസാക്ഷിക്കുത്തും സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....

എല്‍ഡിഎഫിന്റെ പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഒത്തുകളി...

അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞ് തീർക്കട്ടെ; ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി വിജയരാഘവൻ

തിരുവനന്തപുരം: ചെങ്ങന്നൂരിൽ സ്‌ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ധാരണയിലെന്ന ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർ തമ്മിലുള്ള പ്രശ്‌നം അവർ പറഞ്ഞുതീർക്കട്ടെയെന്നും...

യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ സ്വീകരിച്ചാലും അവരുടെ സ്‌ഥാനാർഥിയായി മൽസരിക്കില്ല, സമര സമിതിയുടെ സ്‌ഥാനാർഥിയാണ് താനെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. തിരഞ്ഞെടുപ്പിൽ...

‘കാനം ഏകാധിപതി’; സിപിഐ വിട്ട തമ്പി മേട്ടുതറ ബിഡിജെഎസ്‌ സ്‌ഥാനാർഥി

ആലപ്പുഴ: സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സിപിഐ വിട്ട തമ്പി മേട്ടുതറ കുട്ടനാട്ടിൽ ബിഡിജെഎസ് സ്‌ഥാനാർഥി. സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സ്‌ഥാനാർഥി...

ലക്ഷ്യം തുടർഭരണം; ഇടത് മുന്നണിയുടെ പ്രകടന പത്രിക ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എകെജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും....

വിജയ സാധ്യതാ വാദമുയർത്തി മുന്നണികൾ സ്‌ത്രീകളെ തഴയുന്നു; കെകെ ശൈലജ

കണ്ണൂർ: വിജയ സാധ്യതാ വാദമുയർത്തി സ്‌ത്രീകളെ മുന്നണികൾ തഴയുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വനിതയെ പോലും വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയപരമായി എതിർചേരികളിൽ ആണെങ്കിലും സ്‌ത്രീകളുടെ അവകാശ...
- Advertisement -