വാളയാർ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു; ധർമ്മടത്ത് ആർക്കും മൽസരിക്കാമെന്ന് മുഖ്യമന്ത്രി

By Trainee Reporter, Malabar News
kerala image_malabar news
CM Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ്. വാളയാർ പ്രശ്‌നത്തിൽ ഒരു മനസാക്ഷിക്കുത്തും സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമ്മടത്ത് ആർക്കും മൽസരിക്കാമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

അതേസമയം മതനിരപേക്ഷതയുടെ സംരക്ഷണം പ്രധാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗീയതയോട് വിട്ടുവീഴ്‌ച ഇല്ലാത്ത സമീപനമാണ് വേണ്ടത്. സിഎഎയെ എതിർത്ത കോൺഗ്രസുകാർ ബിജെപിയിൽ പോയി സിഎഎയെ അനുകൂലിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ സിഎഎ നിലപാടിനെ നാടിന് വിശ്വസിക്കാനാകില്ലെന്നും വർഗീയ അടയാളങ്ങൾ കോൺഗ്രസ് സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: എല്‍ഡിഎഫിന്റെ പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE