ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് 3.30നാണ് പ്രഖ്യാപനം നടത്തുക.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ സംസ്‌ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി മാർച്ച്, മേയ് മാസങ്ങളിലായി അവസാനിക്കും. പഞ്ചാബ് ഒഴികെ നാലു സംസ്‌ഥാനങ്ങളിലും ബിജെപി ഭരണമാണ്.
കോവിഡ്, കർഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവ വികാസങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നേരത്തെ ഒമൈക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ആരോഗ്യ മന്ത്രാലയവുമായി ഉൾപ്പടെ നടത്തിയ ചർച്ചകൾക്ക് ശേഷം നടപടികളുമായി മുന്നോട്ടു പോകാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
Most Read: ലോക്ക്ഡൗൺ ആലോചനയിലില്ല; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി