Mon, Oct 20, 2025
30 C
Dubai
Home Tags Blast in Pakistan

Tag: Blast in Pakistan

പാക്കിസ്‌ഥാനിൽ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം; 13 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിലെ ക്വറ്റ സൈനിക ആസ്‌ഥാനത്ത് ഉഗ്ര സ്‌ഫോടനം. 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 32 പേർക്ക് പരിക്കേറ്റതായും ബലൂചിസ്‌ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. കാർ ബോംബ് ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം...

പാകിസ്‌ഥാൻ സേനാ കേന്ദ്രത്തിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായി പരിക്കേറ്റതായാണ് റിപ്പോർട്. കൊല്ലപ്പെട്ടവരിൽ ആറുപേർ സാധാരണക്കാരാണ്. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. വടക്കുപടിഞ്ഞാറൻ പാകിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ...

പാകിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ ചാവേർ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെ ക്വറ്റ റെയിൽവേ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ചാവേർ സ്‌ഫോടനമാണെന്നാണ്...

പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...

പാക് സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം. സിയാൽകോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തീപിടിത്തത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. വടക്കൻ പാകിസ്‌ഥാനിലാണ് സിയാൽകോട്ട് ആയുധ സംഭരണകേന്ദ്രം. വെടിമരുന്നുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന സ്‌ഥലമാണിത്. ഒന്നിലധികം...

പാക് മസ്‌ജിദിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ നഗരമായ പെഷവാറിലെ മസ്‌ജിദിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 57 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ചയാണ്...

പാക്കിസ്‌ഥാനിൽ സ്‌ഫോടനം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ലാഹോർ: പാകിസ്‌ഥാനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ലാഹോറിലെ അനാർക്കലി മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്....

പാകിസ്‌ഥാനിൽ വൻ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്‌ഥാനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ച...
- Advertisement -