Fri, Jan 23, 2026
18 C
Dubai
Home Tags Congress

Tag: congress

ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

ന്യൂഡെൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്. 90 സീറ്റിൽ 50 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 34 സീറ്റിലാണ് മുന്നിലുള്ളത്. സർക്കാർ രൂപീകരിക്കാൻ ബിജെപി പാളയത്തിൽ നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി...

ഹരിയാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ജമ്മു കശ്‌മീരിൽ ‘ഇന്ത്യ’ സംഖ്യത്തിന് ലീഡ്

ന്യൂഡെൽഹി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. ഹരിയാനയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്‌തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ജമ്മു...

പാലക്കാട് ചൂടുപിടിക്കുന്നു, രാഹുലിനെതിരെ കരുനീക്കങ്ങൾ- സരിൻ ഇന്ന് വിഡി സതീശനെ കാണും

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങവേ കോൺഗ്രസിൽ സ്‌ഥാനാർഥി വിവാദവും പുകയുന്നു. പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചത്. ഇതിനകം പി സരിന് വേണ്ടി പ്രതിഷേധം...

ഹരിയാനയിൽ കോൺഗ്രസ് തരംഗമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; ബിജെപിക്ക് തിരിച്ചടി?

ന്യൂഡെൽഹി: ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേകൾ. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ്...

ഹരിയാനയിൽ കോൺഗ്രസിനോട് ഇടഞ്ഞ് എഎപി; ഒറ്റയ്‌ക്ക് മൽസരിക്കാൻ നീക്കം

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കാൻ ആംആദ്‌മി പാർട്ടി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യതാ ചർച്ചകൾ പരാജയമാണെന്നാണ് വിവരം. സംസ്‌ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ...

നേതാക്കളെ അധിക്ഷേപിച്ചു; സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുൻ എഐസിസി അംഗവും പിഎസ്‌സി അംഗവുമായ സിമി റോസ് ബെൽ ജോണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ നേതാക്കളെയും വനിതാ നേതാക്കളെയും അധിക്ഷേപിച്ച...

രാഹുലിന്റെ പ്രസംഗത്തിന് കട്ട്; ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ രേഖകളിൽ നിന്നും നീക്കി

ന്യൂഡെൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി. ബിജെപിക്കും ആർഎസ്എസിനും എതിരായ പരാമർശങ്ങളും നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നുമായിരുന്നു...

പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്

കാഞ്ഞങ്ങാട്: നാല് മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ളോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ...
- Advertisement -