Mon, Oct 20, 2025
32 C
Dubai
Home Tags Jaundice Spread in Malappuram

Tag: Jaundice Spread in Malappuram

കുറ്റിപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; നൂറോളം പേർക്ക് രോഗം- നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

മലപ്പുറം: പകർച്ചവ്യാധികളിൽ നിന്ന് വിട്ടൊഴിയാതെ മലപ്പുറം ജില്ല. കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായാണ് റിപ്പോർട്. മേഖലയിൽ നൂറോളം പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കുറ്റിപ്പുറം പഞ്ചായത്തിലെ 1,2,21,22 എന്നീ വാർഡുകളിൽ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. നടുവട്ടം...

പേരാമ്പ്ര വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്ത വ്യാപനം; 65 കുട്ടികൾക്ക് രോഗം

കോഴിക്കോട്: പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥികൾക്കിടയിൽ മഞ്ഞപ്പിത്ത വ്യാപനം. സ്‌കൂളിലെ 65 കുട്ടികൾക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്‌കൂൾ വിഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്. സ്‌കൂളിൽ ഇന്ന്...

ഒരാഴ്‌ചക്കിടെ 42 പേർക്ക് രോഗം; കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട്: ജില്ലയിലെ കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്‌. ഇവരിൽ ചികിൽസയിൽ ഉണ്ടായിരുന്ന പത്തുപേർ ആശുപത്രി വിട്ടു. 32 പേർ ചികിൽസയിൽ തുടരുകയാണ്. പ്രദേശത്ത്...

20ലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു; മലപ്പുറത്ത് സ്‌കൂൾ അടച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്‌കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്‌കൂളിന് അവധി നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ...

വേങ്ങൂരിൽ വീണ്ടും മഞ്ഞപ്പിത്ത മരണം; 75 ദിവസം വെന്റിലേറ്ററിൽ ആയിരുന്ന യുവതി മരിച്ചു

കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിൽ ആയിരുന്നു 27-കാരി മരിച്ചു. വേങ്ങൂർ അമ്പാടൻവീട്ടിൽ അഞ്‌ജന ചന്ദ്രൻ ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് യുവതി 75 ദിവസമായി വെന്റിലേറ്ററിലായിരുന്നു....

മലപ്പുറത്ത് ആറായിരത്തിനടുത്ത് ആളുകളിൽ മഞ്ഞപ്പിത്തം; അതീവ ജാഗ്രത

മലപ്പുറം: ജില്ലയിൽ ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വള്ളിക്കുന്നിലും അത്താണിക്കലിലും ആണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പോത്തുകല്ലിൽ വ്യാപനം ഉണ്ടായപ്പോൾ...

വള്ളിക്കുന്നിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; മുപ്പതിലധികം പേർ ചികിൽസയിൽ

മലപ്പുറം: വള്ളിക്കുന്നിൽ കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. നിരവധി പേരെയാണ് ചികിൽസയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിൽ കഴിഞ്ഞ മാസം 13ന് കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി...

മഞ്ഞപ്പിത്ത വ്യാപനം; വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരെ കാണും

കൊച്ചി: മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ മന്ത്രിമാർ അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് വേങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് ശിൽപ്പ സുധീഷും മറ്റുള്ളവരും...
- Advertisement -