Tag: kerala assembly election 2021
ഭരണനേട്ടം വിശദീകരിക്കുന്ന ഫ്‌ളക്‌സുകളും ബാനറുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കാൻ ഉത്തരവ്
തിരുവനന്തപുരം: ഭരണനേട്ടം വിശദീകരിക്കുന്ന സർക്കാരിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെയും ഫ്‌ളക്‌സുകളും ബാനറുകളും പോസ്‌റ്ററുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം.
നിയമസഭാ തിരഞ്ഞെടുപ്പ്...
എറണാകുളത്ത് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം 26 മുതൽ
എറണാകുളം: ജില്ലയിൽ സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം മാർച്ച് 26 മുതൽ ആരംഭിക്കും. 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകൾ അനുവദിച്ചിരിക്കുന്നത്. 26 മുതൽ...
ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി
പത്തനംതിട്ട: ജില്ലയിൽ കൈവിട്ട സീറ്റുകളെല്ലാം ഈ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുമെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തവണ വളരെ പിന്നോട്ട് പോയ ഒരു മണ്ഡലായിരുന്നു...
പ്രകടന പത്രിക ‘കാപ്‌സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം
കൊല്ലം: എൽഡിഎഫിന്റെ പ്രകടന പത്രിക പരമാവധി 'കാപ്‌സ്യൂൾ' രൂപത്തിലാക്കി പ്രചരിപ്പിക്കാൻ സൈബർ സഖാക്കൾക്ക് നിർദ്ദേശം. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്‌സ്യൂൾ തയാറാക്കുക. ഇവ വ്യക്‌തിഗത സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം...
‘കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളെ തകർക്കാനെത്തിയ പൂതന’; അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ അധിക്ഷേപിച്ച് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്‌ഥാനാർഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.
പൂതനാ മോക്ഷം ഉണ്ടാവുമെന്നും...
വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി
തിരുവനന്തപുരം: ബിജെപി നേതാവും വട്ടിയൂര്‍കാവ് എന്‍ഡിഎ സ്‌ഥാനാർഥിയുമായ വിവി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്നും രാജേഷിന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ ആണ് പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവ്...
സംസ്‌ഥാനത്ത് 1061 സ്‌ഥാനാര്‍ഥികള്‍; പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്‌മ പരിശോധനക്ക് ശേഷം സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലുമായി 1061 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19...
തൃശൂരിൽ ബേബി ജോണിന് നേരെ കയ്യേറ്റം; പ്രസംഗത്തിനിടെ തള്ളിയിട്ടു
തൃശൂർ: ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിര്‍ന്ന നേതാവും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്‌തി തള്ളി താഴെയിട്ടു. മുഖ്യമന്ത്രി...





































