പ്രകടന പത്രിക ‘കാപ്‌സ്യൂളാക്കി’ പ്രചരിപ്പിക്കണം; സൈബർ സഖാക്കൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം

By News Desk, Malabar News
cpm
Representational image
Ajwa Travels

കൊല്ലം: എൽഡിഎഫിന്റെ പ്രകടന പത്രിക പരമാവധി ‘കാപ്‌സ്യൂൾ’ രൂപത്തിലാക്കി പ്രചരിപ്പിക്കാൻ സൈബർ സഖാക്കൾക്ക് നിർദ്ദേശം. ചെറിയ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് കാപ്‌സ്യൂൾ തയാറാക്കുക. ഇവ വ്യക്‌തിഗത സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് സിപിഎം നിർദ്ദേശം നൽകിയിരിക്കുന്നത് .

ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടന പത്രികയിലെ ഭാഗങ്ങൾ അതാത് ഗ്രൂപ്പുകളിൽ എത്തിക്കും. ആ മേഖലകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിലുണ്ടായ ഭരണ നേട്ടങ്ങളും പ്രചരിപ്പിക്കും. രാഷ്‌ട്രീയ എതിരാളികളെ സമൂഹ മാദ്ധ്യമങ്ങളിൽ ‘പൊങ്കാല’ ഇടരുതെന്നും അണികൾക്ക് സിപിഎം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് പാർട്ടികളെയോ വിഭാഗങ്ങളെയോ നേതാക്കളെയോ ട്രോൾ വഴി അധിക്ഷേപിക്കാനും പാടില്ല.

കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ഡലം എൻഡിഎ സ്‌ഥാനാർഥി സന്ദീപ് വാചസ്‌പതി പുന്നപ്ര-വയലാർ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കണക്കിലെടുത്താണ് സമൂഹ മാദ്ധ്യമ വിഭാഗങ്ങൾക്ക് സിപിഎം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. പുന്നപ്ര-വയലാർ വിവാദത്തെ തുടർന്ന് ചില സൈബർ സഖാക്കൾ സമൂഹ മാദ്ധ്യമങ്ങളിൽ ‘പൊങ്കാല’ തുടങ്ങിയപ്പോൾ തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

നേരത്തെ, പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീടിന് മുകളിൽ കയറി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് സിപിഎം നവമാദ്ധ്യമ ഗ്രൂപ്പുകൾ ട്രോളാക്കിയിരുന്നു. ‘ഓട് നന്നാക്കാൻ യുഡിഎഫ്’ എന്ന മട്ടിൽ ട്രോളുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ ജാഗ്രത പാലിക്കണമെന്നാണ് സിപിഎമ്മിന്റെ നിർദ്ദേശം.

Also Read: ‘കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളെ തകർക്കാനെത്തിയ പൂതന’; അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE