Sat, Jan 24, 2026
16 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് രണ്ടാം തരംഗം; പ്രതിരോധത്തിന് അധ്യാപകരും രംഗത്തിറങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെയും നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ്രുതകർമ സംഘത്തെ സഹായിക്കാൻ അടിയന്തര സാഹചര്യം പരിഗണിച്ച്...

സംസ്‌ഥാനത്ത്‌ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് എടുത്തത് 28606 കേസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌ക് ധരിക്കാതെയും മറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയും പൊതുജനം. മാസ്‌ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്. കൊല്ലം നഗരത്തിലാണ് ഏറ്റവുമധികം കേസുകൾ. 4896...

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം

എറണാകുളം: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഒപികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു. കോവിഡ് രോഗികളുടെ വർധനവ് കണക്കിലെടുത്താണ് ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്....

കൂട്ടപരിശോധന ഒഴിവാക്കാനാകില്ല; സർക്കാർ ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂട്ടപരിശോധന അശാസ്‌ത്രീയമാണെന്ന കെജിഎംഒഎയുടെ (Kerala Government Medical Officer's Association) വാദത്തിനും മന്ത്രി മറുപടി പറഞ്ഞു. കൂട്ടപരിശോധന ഒഴിവാക്കാനാകില്ല. ആർടിപിസിആർ പരിശോധനക്ക്...

രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വാക്‌സിനേഷൻ ക്യാംപുകൾ രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. അതിനാൽ, എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യം ഒരുക്കണമെന്നും ഐഎംഎ...

കോവിഡ്; കൊച്ചിയിൽ യുവാവ് ആത്‌മഹത്യ ചെയ്‌തു

കൊച്ചി: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് യുവാവ് ആത്‌മഹത്യ ചെയ്‌തു. കൊച്ചി മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണ്...

കൂട്ടപരിശോധന തുടരും; നിയന്ത്രണങ്ങൾ ഇന്ന് മുതൽ; കർശനമാക്കി കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാകും. പൊതു ഇടങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. എല്ലാ കടകളും 7.30ന് അടക്കണം. പാഴ്‌സൽ ഭക്ഷണ വിതരണ കൗണ്ടറുകൾ, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവക്ക്...

സംസ്‌ഥാനത്ത് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കും; നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ചികിൽസാ സൗകര്യം ഒരുക്കുന്നതിന് മുൻ​ഗണന നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി...
- Advertisement -