സംസ്‌ഥാനത്ത്‌ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് എടുത്തത് 28606 കേസുകൾ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌ക് ധരിക്കാതെയും മറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയും പൊതുജനം. മാസ്‌ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്.

കൊല്ലം നഗരത്തിലാണ് ഏറ്റവുമധികം കേസുകൾ. 4896 കേസുകളാണ് കൊല്ലം സിറ്റിയിൽ രജിസ്‌റ്റർ ചെയ്‍തത്. കണ്ണൂർ നഗരത്തിലും കണ്ണൂർ റൂറലിലുമാണ് ഏറ്റവും കുറവ് കേസുകൾ, 201 വീതം. സാമൂഹ്യ അകലം പാലിക്കാത്തതിന് 9782 കേസുകളാണ് രജിസ്‌റ്റർ ചെയ്‍തത്.

വീടിനു പുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നു എന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്ര ചെയ്യുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ പോലും മാസ്‌ക് ഒഴിവാക്കാൻ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read Also: കേന്ദ്രം തരുന്നത് വരെ കാത്തിരിക്കില്ല; വാക്‌സിൻ കമ്പനികളുമായി നേരിട്ട് ചർച്ച തുടങ്ങിയെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE