എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം

By News Desk, Malabar News
Malabarnews_kalamasseri medical college
Representational image
Ajwa Travels

എറണാകുളം: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ഒപികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ 11 മണി വരെ ആയി ക്രമീകരിച്ചു.

കോവിഡ് രോഗികളുടെ വർധനവ് കണക്കിലെടുത്താണ് ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി സന്ദർശനം കഴിവതും ഒഴിവാക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം എറണാകുളം റൂറൽ മേഖലയിൽ പോലീസിന്റെ കർശന പരിശോധന നടക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ആലുവ റൂറൽ എസ്‌പിയുടെ നേതൃത്വത്തിലാണ് പരിശോധന. ഇതര സംസ്‌ഥാന തൊഴിലാളികൾ കൂടുതലുള്ള പെരുമ്പാവൂരിൽ എസ്‌പി നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി.

Read Also: കോവിഡ് വ്യാപനം; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE