Tag: kozhikode news
ദമ്പതികളെ ബന്ദിയാക്കി മോഷണം; പ്രതി പിടിയിൽ
കോഴിക്കോട്: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ പ്രതി പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഹാരിസിനെയാണ് (24) കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ ഒമ്പതിന് അർധരാത്രി ആണ് മോഷണം നടന്നത്....
കാലിക്കറ്റ് സർവകലാശാലയിലെ 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി
കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം എൻസിടിഇ പിൻവലിച്ചു. എൻസിടിഇ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ 2014 മുതൽ പല മാനദണ്ഡങ്ങളിലും...
സ്‌കൂളിന് ഭീഷണിയായി കരിങ്കൽ ക്വാറി; നാട്ടുകാരുടെ പ്രതിഷേധ സമരം 50ആം ദിവസത്തിലേക്ക്
കോഴിക്കോട്: സ്‌കൂളിന്റെ സുരക്ഷ അവഗണിച്ച് കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ കോഴിക്കോട്ടെ കായണ്ണ പഞ്ചായത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 50ആം ദിവസത്തിലേക്ക് കടന്നു. ക്വാറിയുടെ പ്രവർത്തനം മൂലം സ്‌കൂളിനും പരിസരത്തെ ഇരുനൂറോളം വീടുകൾക്കും...
ചാലിയാറിലെ അനധികൃത മണൽക്കടത്ത്; നിരീക്ഷണം ശക്‌തമാക്കി പോലീസ്
കോഴിക്കോട്: ചാലിയാറിലെ അനധികൃത മണൽക്കടത്തിനെതിരെ അന്വേഷണം ശക്‌തമാക്കി പോലീസ്. കഴിഞ്ഞ ദിവസം കൽപ്പള്ളി കടവിൽ നിന്ന് മാവൂർ പോലീസ് മൂന്ന് തോണികൾ പിടിച്ചെടുത്തിരുന്നു. മണൽക്കടത്ത് സംഘത്തിലെ ഒരാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിലെ കൂടുതൽ...
അരിപ്പാറ ജലവൈദ്യുത നിലയം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
കോഴിക്കോട്: അരിപ്പാറ സിയാൽ ജലവൈദ്യുത നിലയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയാണിത്. കോടഞ്ചേരി അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ്...
വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തി; ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണം
കോഴിക്കോട്: ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസി.പോലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു; ഇടപെട്ട് കളക്‌ടർ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു. കോവിഡ് മുന്നണി പോരാളികളായ 679 ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. ഇതോടെ വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ടിരിക്കുകയാണ്. ആശുപത്രി വികസന...
മരണക്കെണിയായി ഓവുചാലുകൾ; മൂന്ന് മാസത്തിനിടെ നഷ്‌ടമായത് രണ്ട് ജീവനുകൾ
കോഴിക്കോട്: അപകടങ്ങൾ തുടരുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകൾ നവീകരിക്കാൻ നടപടിയില്ല. പൊളിഞ്ഞതും തുറന്നുകിടക്കുന്നതുമായ കോൺക്രീറ്റ് സ്‌ളാബുകൾ മരണക്കെണിയായി മാറുമ്പോഴും അധികൃതർ കണ്ണ് തുറക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മാസം 31ന് പാലാഴിയിൽ തുറന്ന്...





































