കരിപ്പൂരിൽ വൻ സ്വർണവേട്ട; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരി അറസ്‌റ്റിൽ

By News Bureau, Malabar News
gold seized-malappuramt
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ജീവനക്കാരി അറസ്‌റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് പിടിയിലായത്.

ഇവരിൽ നിന്നും 2.4 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. അടിവസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം. വേർതിരിച്ച 2054 ഗ്രാം സ്വർണത്തിന് 99 ലക്ഷം വില വരുമെന്ന് അധികൃതർ അറിയിച്ചു.

രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐയും കരിപ്പൂർ കസ്‌റ്റംസ്‌ എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്‌റ്റംസ്‌ അറിയിച്ചു.

Malabar News: തിരൂരിൽ ഒരു കോടി വിലവരുന്ന വിദേശ സിഗരറ്റ് പിടികൂടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE