കരിപ്പൂരില്‍ മൂന്ന് യാത്രികരില്‍ നിന്നായി 1.90 കോടിയുടെ സ്വര്‍ണം പിടികൂടി

By News Bureau, Malabar News
Gold hunt in Karipur
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

കോഴിക്കോട് സ്വദേശി ഹനീഫ, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി അബ്‌ദുൾ ജലീല്‍ എന്നിവരിൽ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. 1.90 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

ഹനീഫ 2.28 കിലോഗ്രാം സ്വര്‍ണം ബഹറിനില്‍ നിന്നും രവീന്ദ്രന്‍ 2.06 കിലോഗ്രാം സ്വര്‍ണം ഷാര്‍ജയില്‍ നിന്നും അബ്‌ദുള്‍ ജലീല്‍ 355 ഗ്രാം സ്വര്‍ണം ഷാര്‍ജയില്‍ നിന്നുമാണ് കൊണ്ടുവന്നത്. ഹനീഫയും രവീന്ദ്രനും അടിവസ്‌ത്രത്തിനുള്ളിലും ജലീല്‍ ശരീരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Malabar News: കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറും; ഉത്തരവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE