Tag: kozhikode news
താമരശേരിക്ക് സമീപം വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട്: താമരശേരിക്ക് സമീപം പരപ്പൻ പൊയിലിൽ വാഹനാപകടം. സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
സ്‌കൂട്ടർ യാത്രികരായ താമരശേരി ഈർപ്പോണ സ്വദേശികളായ ജസ്‌ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ...
കോഴിക്കോട് വീണ്ടും പോസ്‌റ്ററുകൾ പതിപ്പിച്ച് മാവോയിസ്‌റ്റുകൾ
കോഴിക്കോട്: ജില്ലയിലെ പെരുവണ്ണാമുഴിയിൽ മാവോയിസ്‌റ്റ് സാന്നിധ്യം. പ്രദേശത്തെ ചുമരുകളിൽ മാവോയിസ്‌റ്റുകൾ പോസ്‌റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്ന ആവശ്യമാണ് മാവോയിസ്‌റ്റുകൾ പോസ്‌റ്ററിൽ വ്യക്‌തമാക്കുന്നത്.
കേന്ദ്രസർക്കാരിനും, സംസ്‌ഥാന സർക്കാരിനും എതിരെ സിപിഐ മാവോയിസ്‌റ്റ് സംഘടനയുടെ പോസ്‌റ്റർ...
സ്വത്ത് തർക്കം; കോഴിക്കോട് സഹോദരന്റെ മർദ്ദനമേറ്റ് ജ്യേഷ്‌ഠൻ മരിച്ചു
കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ തർക്കത്തിനിടെ അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്‌ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ അനുജൻ ചന്ദ്രഹാസന്റെ തലക്ക് അടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ...
ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി
കോഴിക്കോട്∙ ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ യന്ത്രവൽക്കൃത ഉരു ആഴക്കടലിൽ മുങ്ങി. ഗുജറാത്ത് കച്ച് സ്വദേശികളായ 6 തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ച് തുറമുഖത്ത് എത്തിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. ഉരുവിലുണ്ടായിരുന്ന ആറ്...
വൻ സ്വർണവേട്ട; കരിപ്പൂരിൽ നിന്നും 6.26 കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയത്.
6.26 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും ഡിആർഐ പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ 6 യാത്രക്കാരിൽ...
ജിഷ്‌ണുവിന്റെ ദുരൂഹമരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും
കോഴിക്കോട്: ചെറുവണ്ണൂരിൽ മരിച്ച ജിഷ്‌ണുവിന്റെ വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് പുറത്ത് വന്നേക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാൽ മാത്രമേ ജിഷ്‌ണുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ തോളിനും പൊട്ടലുണ്ടായിരുന്നു....
പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവിന്റെ മരണം; ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്‌ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്. പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലിൽ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ...
ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ജില്ലയിൽ രണ്ട് പേർ പിടിയിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പിഎം ഷംസീർ(32), വയലിൽ വീട്ടിൽ അൽത്താഫ്(32) എന്നിവരാണ് അറസ്‌റ്റിലായത്. 1200...




































