Tag: malabar news from kannur
കെ റെയിൽ സർവേ കല്ലിന് കൊടിനാട്ടി യുവമോർച്ച
പഴയങ്ങാടി: കെ റെയിൽ പദ്ധതിക്കെതിരേയുള്ള സമരത്തിന് തുടക്കം കുറിച്ച് യുവമോർച്ച. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്‌ത് യുവമോർച്ച ജില്ലാ കമ്മിറ്റി മാടായിപ്പാറയിൽ പ്രതിഷേധം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറിമാരായ...
കൊട്ടിയൂരില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: ജില്ലയിലെ കൊട്ടിയൂരില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ ബാബു(35) എന്ന യുവാവിനെ ഇന്ന് രാവിലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേളകം...
കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറുപേർക്ക് പരിക്ക്
കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ,...
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്‌ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്‌ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവറെ പരിക്കുകളോടെ...
മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം 19 വരെ നീട്ടി
ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ജനുവരി 19 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ ചുരം വഴി കർണാടകത്തിലേക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി 180 ദിവസം...
കണ്ണൂരിൽ രണ്ട് വർഷത്തിനിടെ റിപ്പോർട് ചെയ്‌തത് 700-ലധികം ലഹരിമരുന്ന് കേസുകൾ
കണ്ണൂർ: ജില്ലയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ എഴുന്നൂറിലധികം കേസുകളാണ് എക്‌സൈസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കേസുകളിൽ പിടിയിലായവരിൽ കൂടുതലും യുവാക്കളാണെന്നാണ് വിവരം. കേരള-കർണാടക അതിർത്തി പ്രദേശങ്ങളിലാണ്...
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു
കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അഞ്ചാംപീടിക-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് പൊടിക്കുണ്ടിൽ വച്ച് തീപിടിച്ചത്. രാവിലെ ഒൻപതേമുക്കാലോടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നതോടെ ഡ്രൈവറും കണ്ടക്‌ടറും...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന് യുവതി
കണ്ണൂർ: പരാതി നൽകിയിട്ടും വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി. കഴിഞ്ഞ 8 മാസമായിട്ടും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി വ്യക്‌തമാക്കുന്നത്.
8 മാസം മുൻപാണ്...





































