ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു

By Team Member, Malabar News
Bus Burned In Road In Kannur And Travelers Escaped
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അഞ്ചാംപീടിക-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് പൊടിക്കുണ്ടിൽ വച്ച് തീപിടിച്ചത്. രാവിലെ ഒൻപതേമുക്കാലോടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നതോടെ ഡ്രൈവറും കണ്ടക്‌ടറും യാത്രക്കാരും ഓടിയിറങ്ങി രക്ഷപെടുകയായിരുന്നു.

തുടർന്ന് നിന്ന് കത്തിയ ബസ് 5 മിനിറ്റിനകം പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ഉടനെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്‌ഥർ ബസിൽ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ പടരാതെ തീയണച്ചു. യാത്രക്കാർ കൃത്യസമയത്ത് ഇറങ്ങിയോടുകയും ഫയർഫോഴ്സ് എത്തി തീയണയ്‌ക്കുകയും ചെയ്‌തതോടെ വൻദുരന്തമാണ് ഒഴിവായത്.

ഡീസൽ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയർഫോഴ്സും നാട്ടുകാരും ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്. ആർക്കും പരിക്കില്ലെന്ന് സ്‌ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവർ വ്യക്‌തമാക്കുന്നു.

Read also: അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE