അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു

By Web Desk, Malabar News
kejriwall-arvind
Ajwa Travels

ഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇത് അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ ദയവായി ടെസ്‌റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തിൽ കഴിയുകയും വേണമെന്നും മുഖ്യമന്ത്രി പോസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അദ്ദേഹം എത്തിയിരുന്നു.

അതേസമയം 4,099 പുതിയ കേസുകൾ കൂടി ഇന്നലെ ഡെൽഹിയിൽ ചെയ്‌തു. ഔദ്യോഗിക പ്രസ്‌താവന പ്രകാരം ഡെൽഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്. 6,288 കോവിഡ്19 രോഗികൾ ഹോം ഐസൊലേഷനിലാണ്.

Kerala News: കോൺഗ്രസ് നേതാവ് തോക്കുമായി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE