കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറുപേർക്ക് പരിക്ക്

By Trainee Reporter, Malabar News
Accident News in Kerala
Representational Image

കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ, മഞ്ചേശ്വരം മുബഷീർ, ചെറുപുഴ ആഡ്രിൻ, അബ്‌ദുൾ ബാസിത്ത്, ഡ്രൈവർ പെരുമ്പയിലെ റമീസ് എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയിൽ റേഡിയോളജി വിദ്യാർഥികളായ ഇവർ പാലക്കയംതട്ടിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ മുമ്പിൽ പോവുകയായിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് അപകടം നടന്നത്.

Most Read: കെ റെയിൽ; പുനരാലോചന നടത്തണമെന്ന് കൈ കൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE