Tag: Malabar News from Palakkad
ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി
പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന സ്വർണം പാലക്കാട് വെച്ച് പിടികൂടി. പാലക്കാട് ആർപിഎഫ് ആണ് 4.800 കിലോഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി. ഉത്തം...
കാട്ടുപന്നി ശല്യം രൂക്ഷം; ജില്ലയിലെ തേനൂരിൽ വ്യാപക കൃഷിനാശം
പാലക്കാട്: ജില്ലയിലെ തേനൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. രാപകലില്ലാതെ ഇവയുടെ ശല്യം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. നെല്ല്, പച്ചക്കറി മുതലായവയാണ് ഇവ പ്രധാനമായും നശിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ശല്യം കാരണം...
ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍; ഡ്രൈവറും ക്ളീനറും കസ്‌റ്റഡിയില്‍
പാലക്കാട്: ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന മായം കലര്‍ന്ന ഡീസല്‍ പോലീസ് പിടികൂടി. സംഭവത്തില്‍ ബസ് ഡ്രൈവറേയും ക്ളീനറേയും പോലീസ് കസ്‌റ്റഡിയിലെടുത്തു.
മൂന്ന് കാനുകളില്‍ നിറച്ചിരുന്ന ഡീസലാണ് പിടികൂടിയത്. അതേസമയം ബസിന്റെ മുതലാളി ഫൈസല്‍ ആണ് ഡീസല്‍...
സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി കരടിപ്പാറയിൽ
പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്.
ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ...
ചന്ദനം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്.
അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ...
പാലക്കാട് ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം
പാലക്കാട്: ജില്ലയിലെ മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ളൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വൈകിട്ട് 6.10നാണ് അപകടം നടന്നത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപടർന്നത്.
അതേസമയം ലോറി...
ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ്; ജില്ലാ പോലീസ് മേധാവി
പാലക്കാട്: ജില്ലയിൽ ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുകയാണെന്നും...
ഭാരതപ്പുഴയില്‍ കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
പാലക്കാട്: ഭാരതപ്പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണ(23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്‌ചയാണ് സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ഗൗതം കൃഷ്‌ണ, ചേലക്കര സ്വദേശി മാത്യു എബ്രഹാം(23)...






































